ഭൂമിയിലെ ഏറ്റവും ആരോഗ്യദായകമായ എണ്ണ
നിങ്ങളെ ഹൃദ്രോഗം കാൻസർ മുതലായ നാശകാരികളായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും, നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, നിങ്ങളുടെ അമിതവണ്ണം കുറയ്ക്കുകയും ചെയ്യുന്ന ഒരു പാചകയെണ്ണ ഉണ്ടെങ്കിൽ, നിങ്ങൾ അത് ഉപയോഗിയ്ക്കുവാൻ തയ്യാറാണോ? ഇതാണ് വെളിച്ചെണ്ണ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത്.
വെളിച്ചെണ്ണ ചെയ്യാത്തത്
- രക്തത്തിലെ കൊളസ്ട്രോൾ കൂട്ടുന്നില്ല.
- രക്തം കട്ടപിടിയ്ക്കുന്ന പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നില്ല.
- അതീറോസ്ക്ലീറോസിസ് അല്ലെങ്കിൽ ഹൃദ്രോഗത്തെ നല്കുന്നില്ല.
- തൂക്കം കൂട്ടുന്നില്ല.
- അതീറോസ്ക്ലീറോസിസിന്റേയും ബന്ധപ്പെട്ട രോഗങ്ങളുടേയും അപകടസാധ്യത കുറയ്ക്കുന്നു.
- കാൻസർ മുതലായ മാരകരോഗങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു.
- ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയിൽ നിന്നും ശരീരത്തെ പ്രതിരോധിയ്ക്കുന്നു.
- ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളെ സഹായിയ്ക്കുന്നു.
- പ്രമേഹം നിയന്ത്രിയ്ക്കുവാൻ സഹായിയ്ക്കുന്നു.
- ഊർജ്ജത്തിന്റെ ഉറവിടമാകുന്നു.
- ആരോഗ്യപ്രദമായ മെറ്റബോളിക് പ്രവർത്തനങ്ങളെ സഹായിയ്ക്കുന്നു.
- ദഹനവും പോഷകങ്ങളുടെ ആകിരണവും ത്വരിതപ്പെടുത്തുന്നു.
- നല്ല ആരോഗ്യത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ നല്കുന്നു.
- മറ്റു കൊഴുപ്പുകളേക്കാൾ കുറവ് കലോറി മാത്രം നല്കുന്നു.
- തൂക്കം കുറയ്ക്കുവാൻ സഹായിയ്ക്കുന്നു.
- ഓസ്റ്റിയോപോറോസിസിൽ നിന്നും സംരക്ഷിയ്ക്കുന്നു.
- വളരെ നല്ല രുചി.
- കേടുവരാതെ വളരെക്കാലം ഇരിയ്ക്കുന്നു.
- പാചകത്തിന് ഏറ്റവും പറ്റിയതാണ്, ചൂടിനെ പ്രതിരോധിയ്ക്കുന്നു.
- നിങ്ങളുടെ ത്വക്കിനെ മൃദുലവും മിനുസവും ആക്കുന്നു.
- അകാലവാർദ്ധക്യവും തൊലിയുടെ ചുളിവുകളേയും ചെറുക്കുന്നു.
- തൊലിയിൽ വരുന്ന അർബുദത്തേയും മറ്റു രോഗങ്ങളേയും ചെറുക്കുന്നു.
- ഒരു ആന്റിഓക്സിഡന്റായി ശരീരത്തെ സംരക്ഷിയ്ക്കുന്നു.
രണ്ടാംലോകമഹായുദ്ധത്തിനു് മുമ്പു് അമേരിക്കൻ ഭക്ഷവ്യവസായത്തിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ എണ്ണകൾ വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. സോയാബീൻസിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പിന്തുണയോടെ, അമേരിക്കക്കാരുടെ ഭക്ഷണരീതി മാറ്റുവാൻ വേണ്ടി, സാച്ചുറേറ്റഡ് കൊഴുപ്പുകൾ മാറ്റി പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉപയോഗിയ്ക്കുവാൻ, സോയാബീൻ വ്യവസായികളും ചോളവ്യവസായികളും ചേർന്ന് നടത്തിയ പ്രചാരണത്തിന്റെ അലയൊലികളാണ് 40 വർഷത്തിന് ശേഷവും നിങ്ങൾ കേട്ടുകൊണ്ടിരിയ്ക്കുന്നത്. അതിശക്തമായ പ്രചാരണത്തിന്റെ ബാക്കിപത്രം, അമേരിക്കക്കാരുടെ ഭക്ഷണരീതി മാത്രമല്ല, ലോകത്തിന്റെ തന്നെ ഭക്ഷണരീതിയെ മാറ്റിമറിച്ചു കളഞ്ഞു. അവരുടെ ആശയങ്ങൾ കുത്തിനിറച്ച വൻ പരസ്യബോർഡുകൾ അമേരിയ്ക്കയിൽ നിന്ന് വളരെ ദൂരെ കിടക്കുന്ന തെക്കൻ പസഫിക്കിലെ കൊച്ചു ദ്വീപുകളിൽ പോലും ഭക്ഷണരീതി താറുമാറാക്കി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പരമ്പരാഗത ഉഷ്ണമേഖലാപ്രദേശങ്ങളിലെ എണ്ണകൾ ഉപേക്ഷിച്ച്, ഇറക്കുമതി ചെയ്യുന്ന പോളിഅൺസാച്ചുറേറ്റഡ് എണ്ണകൾ ഉപയോഗിച്ച് ലോകം പാചകം ചെയ്യാൻ തുടങ്ങി.
എന്നാൽ ഇന്നും ഹൃദ്രോഗവും പൊണ്ണത്തടിയും കൂടിക്കൊണ്ടേയിരിയ്ക്കുകയാണ്. പുതിയ അമേരിയ്ക്കൽ ഭക്ഷണരീതിയിൽ നിന്നും ഉടലെടുത്തതാണ് ഇന്നത്തെ പ്രശ്നങ്ങളെന്ന് മനസ്സിലാക്കുന്ന സർക്കാരുകൾ പക്ഷേ ഭാവിയിലെ ആരോഗ്യസംരക്ഷണചെലവുകളെക്കുറിച്ചോർത്ത് ആകുലപ്പെടുകയാണ്. ജനസംഖ്യയിലെ ഒരു വലിയ ശതമാനം പൊണ്ണത്തടിയന്മാരുമായി യുകെയും ആസ്ത്രേലിയായും അമേരിയ്ക്കയുടെ തൊട്ടുപിന്നിൽ തന്നെയുണ്ട്.
വെളിച്ചെണ്ണയും അതുപോലെ എല്ലാ സാച്ചുറേറ്റഡ് കൊഴുപ്പുകളും, സീറം കൊളസ്ട്രോൾ നില കൂട്ടുന്നതിനാൽ ശരീരത്തിന് ഹാനികരമാണെന്ന് കണ്ടെത്താൻ ഗവേഷണങ്ങൾ നടത്തി. പക്ഷേ ഈ ഗവേഷണങ്ങളെല്ലാം ഹൈഡ്രോജിനേറ്റ് ചെയ്ത വെളിച്ചെണ്ണയിലാണ് നടത്തിയത്. സാച്ചുറേറ്റഡോ അൺസാച്ചുറേറ്റഡോ എന്ന വ്യത്യാസമില്ലാതെ, എല്ലാ ഹൈഡ്രോജിനേറ്റ് ചെയ്ത എണ്ണകളും സീറം കൊളസ്ട്രോൾ നില ഉയർത്തും. അടുത്ത കാലത്ത് നടക്കുന്ന ഗവേഷണങ്ങൾ കാണിയ്ക്കുന്നത്, ട്രാൻസ് ഫാറ്റി ആസിഡിന്റെ സാന്നിദ്ധ്യമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നാണ്, കാരണം, എണ്ണയുടെ ശുദ്ധീകരണ പ്രക്രിയയിൽ, അവ പ്രകൃത്യാലുള്ള രൂപത്തിൽ നിന്നും മാറ്റപ്പെട്ട ഫാറ്റി ആസിഡ് ചങ്ങലകളാണ്.
അക്കാലത്ത് തന്നെ പല ഗവേഷണങ്ങളും വിപരീതഫലങ്ങൾ കാണിച്ചിരുന്നുവെങ്കിലും, അറുപതുകളുടെ മധ്യത്തോടെ, അമേരിയ്ക്കയിൽ എല്ലാ സാച്ചുറേറ്റഡ് എണ്ണകളുടെയും കീർത്തി നശിച്ചു കഴിഞ്ഞിരുന്നു. താമസിയാതെ ഇത് മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളിലേയ്ക്കു പടർന്നു.
വെളിച്ചെണ്ണയിൽ ഉള്ള ലോറിക് ആസിഡ് നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ്. ഡോ. മേരി എനിഗ് പി.എച്.ഡി (ലോകത്തിലെ തന്നെ മുൻനിര ന്യൂട്രീഷനിസ്റ്റും ബയോകെമിസ്റ്റും ആണിവർ).
വെളിച്ചെണ്ണയിലെ 50 ശതമാനത്തോളം ഫാറ്റി ആസിഡും ലോറിക് ആസിഡാണ്. മനുഷ്യശരീരത്തിലോ മൃഗങ്ങളുടെ ശരീരത്തിലോ മോണോലോറിൽ ആയി മാറുന്ന ഗുണകരമായ അധികപ്രവർത്തി ചെയ്യുന്ന ഒന്നാണ്, മീഡിയം ചെയിൻ ഫാറ്റി ആസിഡായ ലോറിക് ആസിഡ്. എച്.ഐ.വി, ഹെർപിസ്, സൈറ്റോമെഗലോവൈറസ്, ഇൻഫ്ലുവൻസ, വിവിധതരം പാത്തോജനിക് ബാക്ടീരിയകൾ (ലിസ്റ്റേരിയ മോണോസൈറ്റോജിൻസ്, ഹെലിബാക്ടർ പൈലോറി, പ്രോട്ടോസോവ തുടങ്ങിയവ) എന്നിവയെ നശിപ്പിയ്ക്കുന്ന ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റിപ്രോടോസോൾ മോണോഗ്ലിസറൈഡ് ആണ് മോണോലോറിൻ. ചില പഠനങ്ങൾ ലോറിക് ആസിഡിന്റെ ആന്റിമൈക്രോബിയൽ സ്വഭാവങ്ങളും തെളിയിയ്ക്കുന്നുണ്ട്.