ഇളം കരിക്കിന്റെ കുളിരനുപമം,
ഇളനീരതിന്റെ മധുരമുന്മേഷം,
നാളികേരം, അമൃതമാണെന്റെ,
കേരള നാടിതു ദേവരാജ്യവും! - ഇന്ദു -

Friday, August 22, 2008

പ്രമേഹത്തെ നിയന്ത്രിക്കുവാൻ വെളിച്ചെണ്ണ.

ഒരു നൂറ്റാണ്ട് മുമ്പ് പ്രമേഹം കേൾക്കാൻ കൂടിയുണ്ടായിരുന്നില്ല, എന്നാൽ ഇന്ന് ഇതൊരു ആഗോളപ്രശ്നമാണ്. പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരേയൊരു കൊഴുപ്പേ ഇന്ന് ഭൂലോകത്തുള്ളൂ, അതാണ് വെളിച്ചെണ്ണ. അത് പ്രമേഹം കൂട്ടുകയില്ലെന്നു മാത്രമല്ല, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും, അങ്ങിനെ രോഗത്തെ തന്നെ നിയന്ത്രിച്ചു നിർത്താനും സഹായിയ്ക്കുന്നു.

കൂടുതൽ ശാസ്ത്രീയസത്യങ്ങൾ വിശദമായി അറിയുവാൻ ഇവിടെ പോവുക.

5 comments:

  1. ഇതൊരു നല്ല അറിവാണ് കെവിൻ.
    വെളിച്ചെണ്ണയെ കുറിച്ച് വടക്കെ ഇന്ത്യക്കാരുൾപ്പെടുന്ന ലോബ്ബി പല കഥകളൂം പ്രചരിപ്പിച്ചിരുന്നു. കൊളസ്ട്രോളിനെ വർദ്ധിപ്പിക്കും ഹൃദയരോഗം കൂട്ടും എന്നൊക്കെ. കേരളീയർ പോലും വെളിച്ചെണ്ണ മാറ്റി വച്ച് കൊണ്ട് മറ്റ് ഭഷ്യ എണ്ണ കളിലെയ്ക്ക് തിരിഞ്ഞു. പക്ഷെ വെളിച്ചെണ്ണയുടെ ഗുണങ്ങൾ ആരും മനസ്സിലാക്കുന്നില്ല എന്നത് കഷ്ടമാണ്.

    ReplyDelete
  2. പുതിയ അറിവു തന്നെ കെവിന്‍.
    പക്ഷേ എതിരായി ‘തൊട്ടുപോകരുതു്‘ എന്നും പറഞ്ഞ് ലിങ്കുകളുമായി മറ്റു ലേഖനങ്ങളും വരുമ്പോള്‍ ജനം അമ്പരക്കുന്നു . ഏതു ശരി ഏതു തെറ്റ്.

    ReplyDelete
  3. അത്യാവശ്യം ദേഹാദ്ധ്വാനം ചെയ്താല്‍ കൊഴുപ്പൊന്നും പ്രശ്നമില്ലെന്നേ. തടിയനങ്ങാത്തവന്‍ തേങ്ങാവെള്ളമടിച്ചാലും കൊളസ്റ്റോളാകും.

    ReplyDelete
  4. ചിത്രകാരാ, ദിവസേന തെങ്ങുകയറുന്നവനു പോലും പ്രമേഹവും പ്രഷറും കൊളസ്ടോളുമെല്ലാം ധാരാളമായി വരുന്ന കാലമാണിത്, അതിനാൽ "എന്നും ഇത്തിരി അദ്ധ്വാനിച്ചാൽ മതി" എന്ന ആപ്തവാക്യം ഇക്കാലത്ത് പോരാതെ വന്നിരിയ്ക്കുന്നു.

    ReplyDelete
  5. അടുത്തിടെ നടന്ന ഒരു training ല്‍ ഡയബെറ്റിസ്‌ ഏടുത്ത ഫാകല്‍റ്റി യുടെ അഭിപ്രായത്തില്‍ ഏറ്റവും നല്ല കൊഴുപ്പ്‌ വര്‍ഗ്ഗം പശുവിന്‍ നെയ്യാണ്‌ .

    പക്ഷെ കാശുണ്ടാക്കുവാന്‍ വെമ്പുന്നവരല്ലേ മാര്‍കറ്റ്‌ നിയന്ത്രിക്കുന്ന്നത്‌ . അവര്‍ promote ചെയ്യുന്നവയൊക്കെ വില്‍പ്പിക്കുവാന്‍ അവരുടെ കാശുംവാങ്ങി രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്തുകൊടുക്കില്ലേ?
    കഴുതയാ പൊതുജനം അനുഭവിച്ചോ

    ReplyDelete